ചേർത്തല: ലയൺസ് ക്ലബ് ഓഫ് കയർലാൻഡിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും മഴക്കോട്ടുകള് വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് ഓഫ് കയർലാൻഡ് പ്രസിഡന്റ് ശിവദാസൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി, കൗൺസിലർമാരായ എസ്. സനീഷ്, ഡി. ജ്യോതിഷ്, സെക്രട്ടറി സുജിത്ത്, ലയൺസ് ക്ലബ് സെക്രട്ടറി ബിജുമോൻ, ജോഫി, ജോസഫ് കോട്ടുപ്പള്ളി, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.